Get Updated With Iruvazhinji News“Refresh Your News Blog (Press F5) for Fresh News”
Not Just News, Interactive News“ വാര്‍ത്തകള്‍, പ്രതികരണങ്ങള്‍, വിശകലനങ്ങള്‍ ”
Posted
on Tuesday, September 29th, 2009 and is filed under ഇരുവഴിഞ്ഞി സ്പെഷ്യല്‍.
You can follow any responses to this entry through the RSS 2.0 feed.
You can leave a response, or trackback from your own site.
മുക്കം: ആത്മവിശ്വാസം കൈവെടിയാതെ വീണ്ടും അവരെത്തി, കഴിഞ്ഞ ദിവസം മുക്കം വെന്റ് പൈപ്പ് പാലത്തിലുണ്ടായ അപകടത്തെ ഒരു സുഖപര്യവസായിയായി തിരുത്തിക്കുറിച്ചിരിക്കുകയാണ് പുല്‍പ്പറമ്പിലെ ധീരയുവാക്കള്‍. കഴിഞ്ഞ ദിവസം അപകടത്തില്‍ പെട്ട കാര്‍ കണ്ടെടുക്കാന്‍ പലരും കിണഞ്ഞ് ശ്രമിച്ചിട്ടും പരിഹാരമുണ്ടായിരുന്നില്ല. പലരും കയ്യൊഴിഞ്ഞിട്ടും മുജീബും കൂട്ടരും ആത്മവിശ്വാസം കൈവെടിയാതെ നടത്തിയ തിരച്ചിലിനൊടുവില്‍ ഇന്നു ഉച്ചക്ക് ശേഷം കണ്ടെടുക്കുയായിരുന്നു കാര്‍. ഒരു മാസം മുമ്പ് അരിപ്പാറയില്‍ അപകടത്തില്‍ മരിച്ച ഹംദാന്റെ ജഡം കണ്ടെടുത്ത അതേ സംഘം തന്നെയാണ് ഇതിനു പിറകിലും എന്ന വസ്തുതയാണ് ഈ വാര്‍ത്തക്ക് കൂടുതല്‍ നിറം പകരുന്നത്. ഇന്നും പലരും ഞെട്ടലോടെ ഓര്‍ക്കുന്ന ഹംദാന്റെ അപകടവാര്‍ത്ത കേട്ടതു മുതല്‍ ഒരു നാടിന്റെ മുഴുവന്‍ ദു:ഖവും ഉത്തരവാദിത്വവും ചുമലില്‍ പേറി ഈ യുവാക്കള്‍ നടത്തിയ അശ്രാന്തപരിശ്രമത്തിനൊടുവില്‍ ആറാം ദിവസം ജഡം കണ്ടെടുക്കുകയായിരുന്നു. അതേ സംഘം തങ്ങളുടെ ധീരത ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണിവിടെ. പ്രശംസയുടെ ഒരായിരം പൂച്ചെണ്ടുകളാല്‍ ഇരുവഴിഞ്ഞി നമിക്കുകയാണ് നിങ്ങളെ.. ടീമിലുണ്ടായിരുന്ന സി.കെ മുജീബ്, റഷീദ് (ചെറുഞ്ഞി), ഷബീര്‍, ഷമീര്‍ (കുഞ്ഞിമോന്‍)
, ഷമീര്‍(ചെമ്മാന്‍), റഷീദ്, നൌഷാദ്, എര്‍ണി സിറാജ്, കുഞ്ഞന്‍ സത്താര്‍ തുടങ്ങിയവര്‍ സ്തുത്യര്‍ഹമായ പങ്കാണ് വഹിച്ചത്.
കൊടിപിടുത്തവും സാമുദായിക തര്‍ക്കങ്ങളും നാടിന്റെ ശക്തിയെ ക്ഷയിപ്പിക്കുകയേ ഉള്ളൂ. ഗുണ്ടാവിളയാട്ടവും ക്വൊട്ടേഷന്‍ സംഘങ്ങളും പെരുകുന്ന കേരളത്തിന്റെ ഈ അവസ്ഥയില്‍ ഈ ധീരയുവാക്കളെപ്പോലെ കൂടുതല്‍ പ്രാക്റ്റിക്കലായി ഒറ്റക്കെട്ടായി പരോപകാരികളായി നിന്നാല്‍ നാടിന്റെ കരുത്ത് എന്നും നിലനില്‍ക്കും.
Photos By : C.K Mujeeb Rahman – West Chennamangallur