Get Updated With Iruvazhinji News“Refresh Your News Blog (Press F5) for Fresh News”
Not Just News, Interactive News“ വാര്‍ത്തകള്‍, പ്രതികരണങ്ങള്‍, വിശകലനങ്ങള്‍ ”
Posted
on Monday, September 21st, 2009 and is filed under പ്രാദേശികം.
You can follow any responses to this entry through the RSS 2.0 feed.
You can leave a response, or trackback from your own site.
ചേന്ദമംഗല്ലൂര്: റമദാന്‍ മുപ്പത് തികച്ചതിന്റെയും വിഭാഗീയതകളില്ലാതെ എല്ലാവരും ഒരേ ദിനത്തില്‍ ഈദിലേക്ക് എത്തിചേര്‍ന്നതിന്റെയും പ്രത്യേക മധുരം ഇരുവഴിഞ്ഞിയുടെ തീരങ്ങളിലെന്ന പോലെ നാടെങ്ങും ഈദാഘോശങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. സന്തോഷങ്ങളിലും ദുഖങ്ങളിലും ജാതി മത വ്യത്യാസങ്ങള്‍ കലര്‍ത്താന്നറിയാത്ത, ഓണ സദ്ധ്യ വിളമ്പിയുള്ള നോമ്പ് തുറ കാണാന്‍ ഭാഗ്യം ലഭിച്ച ചേന്ദമംഗല്ലൂര്‍കാര്‍ക്ക് ഈദാഘോഷവും അങ്ങനെ തന്നെ.
മുന്‍ വര്‍ഷങ്ങളിലെന്ന പോലെ ഈദ് ഗാഹുകള്‍ ഇത്തവണയും സ്കൂള്‍ ഗ്രൌണ്ടിലും ഗുഡ് ഹോപ് സ്കൂള് ഗ്രൌണ്ടിലും സജീവമായിരുന്നു. ചേന്ദമംഗല്ലൂര് UP സ്കൂള്‍ ഗ്രൗണ്ടില്‍ ജനാബ് ഓ അബ്ദുറഹിമാന്‍ സാഹിബും ഗുഡ് ഹോപ്പില്‍ ജനാബ് അബ്ദു സത്താര്‍ കൂളിമാടും വെസ്റ്റ് ചേന്ദമംഗല്ലൂര്‍ മസ്ജിദുല്‍ ഫാരൂകില്‍ ഇമാം ഹസ്സന്‍ ബഷീര്‍ ഫൈസിയും പ്രാര്തഥനകള്‍ക്ക് നേത്രുതം നല്‍കി. വ്യത്യസ്ത മത വിഭാഗങ്ങള്‍ തമ്മില്‍ സ്നേഹത്തിലും പരസ്പര വിശ്വാസത്തിലും കഴിയേന്ടതിന്റെ ആവശ്യകത നേതാക്കള്‍ ഊന്നിപ്പറഞ്ഞു
നാടിന്റെ മൊത്തം പങ്കാളിത്തത്തോടെ സൌഹൃത സംഗമങ്ങളും പ്രാര്‍ത്ഥനകളും നടന്നു. ജയശീലന്‍, സുനില്‍, നാഗന്‍, അശോകന്‍ തുടങ്ങി സുഹൃത്തുക്കളുടെ വാക്കുകളും CMR Youth Foudation (CIF), Evergreen CMR, Chaithannya (Mini Panjab) , Brasil Sports Club (CMR), SSF West Chennamangallur, Salafi Cultural Centre (CMR), Solidarity CMR തുടങ്ങിയ മത, സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ കൂട്ടായ്മകള്‍ എല്ലാ വിശ്വാസികള്‍ക്കും ഈദ് ആശംസകള്‍ നേര്‍ന്നു.
ഈദ് നമസ്കാരത്തിന് ശേഷം അമിന്‍ ജൌഹറിന്ടെ “വീട്” ടെലി ഫിലിമിന്റെ പ്രകാശനവും നടന്നു. ഈദ് ദിവസം സായാഹനത്തില്‍ കമ്പവലി മത്സരവും “പാട്ടുകെട്ട്” മാപ്പിള ഗാന മത്സരവും ചെന്നമാങ്ങല്ലുരില്‍ നടക്കുന്നുണ്ട്
Photos by .CK Mujeeb Rahman – West Chennamangallur
The inside view of Masjidul Farooq, was a rare picture, and a credit for iruvazhinhi crew..
ഈദു ഗാഹിലെ പുതുമുഖങ്ങളെ, ഇരുവഴിഞ്ഞിയുടെ മക്കളെ, നിങ്ങള്‍ക്ക് അഭിമാനിക്കാം, ആശ്വസിക്കാം.
എല്ലാ ആശംസകളും നേര്‍ന്നുകൊണ്ട്.
ഫാബി – സൗദി അറേബ്യ. (മക്കാ)