കൊളപ്പുള്ളി ലീലയ്ക്ക് ജന്മനാട്ടില്‍ സ്വീകരണം

Posted on Friday, July 23rd, 2010 and is filed under പ്രാദേശികം. You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.

മുക്കം: ഏറെ വൈകിയാണെങ്കിലും ജന്മനാട്ടില്‍ സ്വീകരണം ലഭിക്കുന്നത് സിനിമ, സീരിയല്‍ നടി കൊളപ്പുള്ളി ലീലയ്ക്ക് അതിരറ്റ സന്തോഷത്തിന് വകയായി. പന്നിക്കോട് സ്വദേശിനിയായ ലീലയ്ക്ക് കൊടിയത്തൂരിലെ എ.എം. ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് ജൂലായ് 30-ന് രണ്ട് മണിക്ക് പന്നിക്കോട് ലൗഷോറില്‍ സ്വീകരണം നല്കുന്നത്.

അഭിനയലോകത്ത് സ്ഥിര പ്രതിഷ്ഠ നേടിയതോടെ ലീല തിരുവനന്തപുരത്താണ് സ്ഥിരതാമസം. അയാള്‍ കഥയെഴുതുകയാണ്, കസ്തൂരിമാന്‍, പുലിവാല്‍ കല്യാണം, ആലീസ് ഇന്‍ വണ്ടര്‍ലാന്റ് തുടങ്ങി നൂറിലധികം സിനിമകളില്‍ അഭിനയിച്ചു. 60-ല്‍പ്പരം സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

ഇപ്പോള്‍ ചിത്രീകരണം പൂര്‍ത്തിയായിട്ടുള്ള ’101 ഉറുപ്പിക’ എന്ന സിനിമയില്‍ ജഗതി ശ്രീകുമാറിന്റെ അമ്മയുടെ വേഷമാണ് ലീല ചെയ്തിട്ടുള്ളത്. മനുഷ്യമൃഗം എന്ന പുതിയ സിനിമയിലും വേഷമുണ്ട്. ഇപ്പോള്‍ ചിത്രീകരണം തുടങ്ങുന്ന ‘കുടുംബശ്രീ ട്രാവല്‍സ്’ എന്ന സിനിമയില്‍ ബസ് കണ്ടക്ടറുടെ പ്രധാന വേഷവും ലീല ചെയ്യുന്നുണ്ട്.

പന്നിക്കോട് ജി.എല്‍.പി. സ്‌കൂളില്‍ അഞ്ചാം വയസ്സില്‍ കൂട്ടുകാരി ജാനകിക്കുട്ടിയോടൊപ്പം അവതരിപ്പിച്ച ആംഗ്യപ്പാട്ടിലൂടെയാണ് ലീല കലാലോകത്തേക്ക് അരങ്ങേറ്റം നടത്തിയത്. നിരവധി പ്രശസ്ത നാടകങ്ങളില്‍ പ്രതിഭ തെളിയിച്ചു. അങ്കമാലി അഞ്ജലി തിയേറ്റേഴ്‌സിന്റെ ‘മണവാട്ടി’ നാടകത്തിലെ അഭിനയ മികവാണ് അയാള്‍ കഥയെഴുതുകയാണ് എന്ന സിനിമയിലേക്ക് അവസരമൊരുക്കിയത്.

പന്നിക്കോട് പെരുമ്പട തൊടി അപ്പുണ്ണിനായരുടെയും രുഗ്മിണിഅമ്മയുടെയും മകളായ കൊളപ്പുള്ളി ലീലയുടെ യഥാര്‍ഥ പേര് ലീലാവതിയെന്നാണ്. ആകാശവാണി തൃശ്ശൂര്‍ നിലയത്തില്‍ നാടകം അഭിനയിച്ച കാലത്ത് എം. തങ്കമണിയാണ് കൊളപ്പുള്ളി ലീല എന്ന പേരിട്ടത്. നാട്ടില്‍ വരാനും നാട്ടുകാരുടെ സ്‌നേഹം പങ്കുവെക്കാനും എന്നും കൊതിക്കുന്നതായി ലീല പറഞ്ഞു. തിരക്കുമൂലം അതിന് സാധിക്കാറില്ല.

ഇപ്പോള്‍ നാട്ടുകാര്‍ ഒരു സ്വീകരണം ഒരുക്കിയത് തനിക്ക് സ്വന്തം നാട്ടുകാരില്‍ ഒരാളായി അറിയപ്പെടാന്‍ വന്നുചേര്‍ന്ന സൗഭാഗ്യമാണ്. വാക്കുകള്‍ക്ക് വിവരിക്കാനാവാത്ത സന്തോഷത്തിലാണ് താനെന്നും അവര്‍ പറഞ്ഞു

Leave a Reply

Enter your email address:

Delivered by FeedBurner

Calender

September 2010
M T W T F S S
« Aug «-»  
 12345
6789101112
13141516171819
20212223242526
27282930  

Iruvazhinji.com Media Gallery

പുതിയ പ്രതികരണങ്ങള്‍