Get Updated With Iruvazhinji News“Refresh Your News Blog (Press F5) for Fresh News”
Not Just News, Interactive News“ വാര്‍ത്തകള്‍, പ്രതികരണങ്ങള്‍, വിശകലനങ്ങള്‍ ”
Posted
on Tuesday, July 20th, 2010 and is filed under പ്രാദേശികം.
You can follow any responses to this entry through the RSS 2.0 feed.
You can leave a response, or trackback from your own site.
മുക്കം: ബസ് ജീവനക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ മര്‍ദിക്കുകയും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയും ചെയ്തതായി ആരോപിച്ച് വിദ്യാര്‍ഥികള്‍ മുക്കം ബസ്സ്റ്റാന്‍ഡ് ഉപരോധിച്ചു. വിവിധ വിദ്യാലയങ്ങളില്‍ നിന്നെത്തിയ കുട്ടികള്‍ പ്രതിഷേധ പ്രകടനമായാണ് സ്റ്റാന്‍ഡിലെത്തിയത്. വിദ്യാര്‍ഥികളെ ബസ്സില്‍ കയറ്റാന്‍ മടിക്കുന്നതും ബസ്സ്റ്റാന്റില്‍ ജീവനക്കാര്‍ ഇന്റര്‍വ്യൂ നടത്തി ബുദ്ധിമുട്ടിക്കുന്നതും കൂടി വരുന്നതായി വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു. മുക്കം എസ്.ഐ. വി. സുരേഷ് വിദ്യാര്‍ഥികളും രാഷ്ട്രീയകക്ഷി പ്രതിനിധികളുമായി ചര്‍ച്ച നടത്തി നല്‍കിയ ഉറപ്പ് മാനിച്ചാണ് വിദ്യാര്‍ഥികള്‍ പിരിഞ്ഞുപോയത്.
ഉപരോധ സമരത്തില്‍ വേണു കല്ലുരുട്ടി, അരുണ്‍ സത്യന്‍, നംഷിദ് എന്നിവര്‍ സംസാരിച്ചു. ബബിന്‍ ബാബു, സാജിദ് സി.പി., നിസാമുദ്ദീന്‍, ഹര്‍ഷല്‍, റഹ്മത്ത് എന്നിവര്‍ നേതൃത്വം നല്‍കി.