പ്ലസ് ടു അഡ്മിഷന്‍ കാത്തിരുന്ന വിദ്യാര്‍ഥികള്‍ നിരാശയില്‍

Posted on Thursday, July 15th, 2010 and is filed under പത്രങ്ങളിലൂടെ. You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.

മുക്കം: മലബാറിലെ പ്ലസ് ടു സ്‌കൂളുകളില്ലാത്ത പഞ്ചായത്തുകളില്‍ പ്ലസ് ടു കോഴ്‌സ് അനുവദിക്കുമെന്ന സംസ്ഥാന സര്‍ക്കാറിന്റെ പ്രഖ്യാപനം നടപ്പായില്ല. പുതിയ സ്‌കൂളുകള്‍ വരുമെന്നും സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്നും കരുതി പ്രതീക്ഷയര്‍പ്പിച്ച് കാത്തിരുന്ന വിദ്യാര്‍ഥികളും രക്ഷിതാക്കളും ഇതോടെ നിരാശരായി.

മലബാറില്‍ പ്ലസ് ടു സ്‌കൂളുകള്‍ കുറവായതിനാല്‍ നിലവില്‍ പ്രവേശനം ലഭിക്കാത്ത കുട്ടികള്‍ ധാരാളമുണ്ട്. കൂടുതല്‍ സ്‌കൂളുകള്‍ വരുന്നതോടെയും സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതോടെയും തങ്ങള്‍ക്കും അഡ്മിഷന്‍ ലഭിക്കുമെന്ന പ്രതീക്ഷയാണ് കുട്ടികള്‍ക്കുണ്ടായത്. എന്നാല്‍ പ്രവേശനകാലം കഴിയാറായി. പ്ലസ് വണ്‍ ക്ലാസുകളും തുടങ്ങാറായി.

കോഴിക്കോട് ജില്ലയിലെ പ്ലസ് ടു ഇല്ലാത്ത കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് ഹൈസ്‌കൂളും കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കം സെന്റ് തോമസ് ഹൈസ്‌കൂളും പി.ടി.എം. ഹൈസ്‌കൂളും പ്ലസ് ടു ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കാനുള്ള ഒരുക്കങ്ങളും ഈ സ്‌കൂളുകളില്‍ നടന്നുവരുന്നുണ്ട്. നിരവധി വിദ്യാര്‍ഥികള്‍ ഈ സ്‌കൂളുകളില്‍ പ്ലസ് വണ്ണിന് ചേരാമെന്ന സ്വപ്നവുമായി കാത്തിരിക്കുന്നുമുണ്ട്. പക്ഷേ, സര്‍ക്കാര്‍ നടപടി വൈകുന്നതിനാല്‍ പ്ലസ് ടു ലഭിക്കുമോയെന്ന് ഉറപ്പിച്ച് അധികൃതര്‍ക്ക് പറയാനാകാതെ ദിവസങ്ങള്‍ നീളുകയാണ്. പല കുട്ടികളും കാത്തിരുന്ന് മടുത്തതിനാല്‍ പാരലല്‍ കോളേജുകളില്‍ ചേര്‍ന്നുതുടങ്ങി. പാരലല്‍ കോളേജുകളിലും അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലും ചേരുന്ന വിദ്യാര്‍ഥികളോട് വലിയ തുക ഫീസിനത്തില്‍ അഡ്വാന്‍സായിത്തന്നെ വാങ്ങും. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഇനി പ്ലസ് ടു ബാച്ചും കൂടുതല്‍ സീറ്റും അനുവദിക്കുകയും തിരിച്ചു പോരുകയുമായാല്‍ പാരലല്‍ കോളേജില്‍ അടച്ച ഫീസ് നഷ്ടപ്പെടുമെന്ന് വിദ്യാര്‍ഥികള്‍ പരിതപിക്കുന്നു. സര്‍ക്കാര്‍ നിലവില്‍ പ്ലസ് ടു അനുവദിക്കാന്‍ പരിഗണിച്ചിട്ടുള്ള സ്‌കൂളുകളില്‍ എത്രയുംവേഗം അനുമതി നല്‍കുകയും സീറ്റ് വര്‍ധിപ്പിക്കുകയും ചെയ്താല്‍ നൂറുകണക്കിന് വിദ്യാര്‍ഥികളുടെ ഭാവിയാണ് രക്ഷപ്പെടുന്നത്.

Leave a Reply

Enter your email address:

Delivered by FeedBurner

Calender

September 2010
M T W T F S S
« Aug «-»  
 12345
6789101112
13141516171819
20212223242526
27282930  

Iruvazhinji.com Media Gallery

പുതിയ പ്രതികരണങ്ങള്‍