Get Updated With Iruvazhinji News“Refresh Your News Blog (Press F5) for Fresh News”
Not Just News, Interactive News“ വാര്‍ത്തകള്‍, പ്രതികരണങ്ങള്‍, വിശകലനങ്ങള്‍ ”
Posted
on Tuesday, July 13th, 2010 and is filed under പ്രാദേശികം.
You can follow any responses to this entry through the RSS 2.0 feed.
You can leave a response, or trackback from your own site.
മുക്കം: മുസ്‌ലിം അനാഥശാലയില്‍ ഗള്‍ഫാര്‍ ഗ്രൂപ്പ് എം.ഡി. ഡോ. പി. മുഹമ്മദലിക്ക് സ്വീകരണം നല്‍കി. പാണക്കാട് സയ്യിദ് അബാസലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഓര്‍ഫനേജില്‍ നിര്‍മിച്ച അനാറത്ത് അമ്മദ്ഹാജി കെട്ടിട ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ഹിറാസ്‌കൂളിന്റെ പുതിയ കെട്ടിടം ഡോ. പി. മുഹമ്മദലിയും ഉദ്ഘാടനം ചെയ്തു. എം.ഐ. ഷാനവാസ് എം.പി. അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദലിയെ ഓര്‍ഫനേജ് പ്രസിഡന്റ് വി.സി. മോയിഹാജി പൊന്നാട അണിയിച്ചു. വി. ഉമ്മര്‍കോയഹാജി ഉപഹാരം നല്‍കി. വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കുട്ടികള്‍ക്ക് ഡോ. വി.എം. ബദ്‌റുദ്ദീന്‍ അവാര്‍ഡുകള്‍ നല്‍കി.
കെ.കെ. കോമളന്‍ അനാറത്ത് അമ്മദ്ഹാജി, എന്‍ജിനീയര്‍ അബ്ദുറഹ്മാന്‍ മാഹി, സി.പി. കുഞ്ഞുമുഹമ്മദ്, വി.എം. ഉസ്സന്‍കുട്ടി, എ.എ. ആന്റണി എന്നിവര്‍ സംസാരിച്ചു. ഓര്‍ഫനേജ് ജനറല്‍ സെക്രട്ടറി വി.ഇ. മോയിമോന്‍ ഹാജി സ്വാഗതവും വി. അബ്ദുള്ളക്കോയ ഹാജി നന്ദിയും പറഞ്ഞു.