Get Updated With Iruvazhinji News“Refresh Your News Blog (Press F5) for Fresh News”
Not Just News, Interactive News“ വാര്‍ത്തകള്‍, പ്രതികരണങ്ങള്‍, വിശകലനങ്ങള്‍ ”
Posted
on Tuesday, July 13th, 2010 and is filed under പത്രങ്ങളിലൂടെ.
You can follow any responses to this entry through the RSS 2.0 feed.
You can leave a response, or trackback from your own site.
മുക്കം: നിര്‍ധനരായ രോഗികള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സമഗ്ര ആരോഗ്യസംരക്ഷണ പദ്ധതിയുടെ സേവനം മണാശ്ശേരി കെ.എം.സി.ടി. മെഡിക്കല്‍ കോളേജിലും ലഭിക്കും. പ്രസവത്തിനും സിസേറിയനും ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് ചികിത്സ സൗജന്യമാണ്. കൂടാതെ എഴുനൂറ്റമ്പതോളം മെഡിക്കല്‍, സര്‍ജിക്കല്‍ ചികിത്സകള്‍ക്കും ഈ പദ്ധതിയില്‍ ആനുകൂല്യങ്ങള്‍ ലഭ്യമാണെന്നും ആസ്പത്രി അധികൃതര്‍ അറിയിച്ചു. രോഗികള്‍ ചികിത്സയ്‌ക്കെത്തുമ്പോള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കെ.എം.സി.ടി. മെഡിക്കല്‍ കോളേജിലെ ഇന്‍ഷുറന്‍സ് ഡെസ്‌കുമായി ബന്ധപ്പെടണം. ഫോണ്‍: 0495-2293500.