Get Updated With Iruvazhinji News“Refresh Your News Blog (Press F5) for Fresh News”
Not Just News, Interactive News“ വാര്‍ത്തകള്‍, പ്രതികരണങ്ങള്‍, വിശകലനങ്ങള്‍ ”
Posted
on Thursday, June 3rd, 2010 and is filed under പത്രങ്ങളിലൂടെ.
You can follow any responses to this entry through the RSS 2.0 feed.
You can leave a response, or trackback from your own site.
കോഴിക്കോട്: ജനാധിപത്യവും മതേതരത്വവും മതവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് മുസ്‌ലിം സമുദായത്തെ ജനാധിപത്യ പ്രക്രിയയില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ച ജമാഅത്തെ ഇസ്‌ലാമി ആദര്‍ശം ബലി കഴിച്ച് അധികാര രാഷ്ട്രീയത്തിലേക്കിറങ്ങുംമുമ്പ് സമുദായത്തോട് മാപ്പ് പറയണമെന്ന് ഐ.എസ്.എം സൗത്ത് ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.ജനപക്ഷ രാഷ്ട്രീയമെന്ന കപടമുഖവുമായി വന്ന ജാമാഅത്തെ ഇസ്‌ലാമിയെ എല്ലാവരും തിരിച്ചറിഞ്ഞു കഴിഞ്ഞതിലുള്ള അരിശമാണ് ഇപ്പോള്‍ അവന്‍ കാണിക്കുന്നതെന്നും സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് പി.കെ. ഷറഫുദ്ദീന്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി ശബീര്‍ കൊടിയത്തൂര്‍, നിസാര്‍ ഒളവണ്ണ, കെ.വി. നൗഷാദ്, കെ.പി. റഫീഖ്, പി.കെ. മുഹമ്മദ് ഷമീം, അബ്ദുല്‍ കബീര്‍ സ്വലാഹി എന്നിവര്‍ സംസാരിച്ചു.
ഐ.എസ്.എം ഒരു മത സംഘടനയല്ലേ അവര്‍ക്ക് രാഷ്ട്രീയത്തില്‍ എന്ത് കാര്യം
വര്‍ഷങ്ങളോളം ഇസ്ലാഹി പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച ആളാണ് ഞാന്‍ , ഇസ്ലാഹി പ്രസ്റ്നതിന്റെ വാക്കും പ്രവര്‍ത്തിയും യോജിച്ചതായി എനിക്ക് ഇതുവരെ തോന്നിയിട്ടില്ല . മിമ്ബരില്‍ നിന്ന് മൌലവിമാരെ പിടിച്ചിരക്കുന്ന വളരെ സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങളില്‍ നമുക്ക് എര്പെട്ടു ഒതുങ്ങികൂടിയാല്‍ പോരേ?…. മറ്റുള്ള സങ്കടനകളുടെ ശരീരത്തില്‍ കുതിര കേറണോ ????
ജമാഅത്തെ ഇസ്ലാമി ആരോടാണ് മാപ്പ് പറയേണ്ടത്. മുജാഹിടുകളോടോ?എ.പി മുജാഹിടിനോടോ അല്ല മടവൂര്‍ മുജാഹിദിനോടോ? യഥാര്‍ഥത്തില്‍ നിങ്ങള്‍ അല്ലാഹുവിനോടാണ് മാപ് ചോദിക്കേണ്ടത്-രാഷ്ട്രീയം ദുനിയാകാര്യമാനെന്നും ഏതു രാഷ്ട്രീയ പാര്‍ട്ടികളിലും ചേര്‍ന്ന് പ്രവര്‍ത്തിച്ചാലും തൌഹീദിന് ഒരു കോട്ടവും പറ്റുക യില്ലെന്നും ,ജമാഅത്തിനെ തോല്‍പ്പിക്കാന്‍ കള്ളം പറഞ്ഞു പരത്തി അവസാനം അല്ലാഹു പിളര്‍ത്തിയപ്പോള്‍ തമ്മില്‍ തല്ലി തെരുവ് യുദ്ധം നടത്തുന്ന നിങ്ങളല്ലേ മാപ്പ് പറയേണ്ടത്///// ജമാഅത്ത് മുന്നോട്ടു കുതിക്കുകയാണ് ….നിങ്ങള്‍ കുറച്ചു കഴിഞ്ഞാല്‍ ജമാഅത്തിന്റെ പിന്നില്‍ വരും–ഇന്ഷാ അല്ലാഹ്
ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനങ്ങളില്‍ മുജാഹിദ് സങ്കടനക്ക് ഉണ്ടായ അപജയം അതി ജീവിക്കാന്‍ ആണ് ജമാഅത്തെ ഇസ്ലാമിയുടെ വരവ്,പക്ഷെ നിര്‍ഭാഗ്യമെന്നു പറയട്ടെ ജനങ്ങളില്‍ മാറ്റം സൃഷ്ടിക്കുന്നതില്‍ ജമാഅത് പരാജയപ്പെടുകയും മുജാഹിദ് പ്രസ്ഥാനം സമ്പത്തിനു വേണ്ടി അടിച്ചു രണ്ടില്‍ കൂടുതല്‍ ആവുകയും ചെയ്തു, ഇപ്പോള്‍ ജമാ മുജ എല്ലാം തുല്യം രണ്ടു മുസ്ലിം സമൂഹത്തോട് വഞ്ചന ചെയ്തവര്‍
ആരു പറഞ്ഞു ഇസ്ലാഹി പ്രസ്ഥാനത്തിന് അപചയം സംപവിച്ചു എന്ന്? കവലകള്‍ തോറും ഞങ്ങള്‍ സുന്നികളുടെയും ജമാ’അത്തുകാരുടെയും പൊള്ളത്തരങ്ങള്‍ വെളിച്ചത്തു കൊടുവരുന്നില്ലേ .. ജനങ്ങള്‍ക്ക് കൂടുതല്‍ വ്യക്തമായി മനസ്സിലാക്കുവാന്‍ എല്‍ സി ഡി ഉപയോഗിക്കുന്നില്ലേ ?
ജമാ’അത്തുകാര്‍ക്ക് ആണ് അപചയം സംഭവിച്ചത് , മുഴു സമയ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി ഇസ്ലാമിന്റെ മുഖം വിക്രുതമാക്കുകയാണ് അവര്‍. ഏതെങ്കിലും പ്രവാചകന്മാര്‍ കുടിവെള്ള പദ്ധതി തുടങ്ങിയിട്ടുണ്ടോ? ഏതെങ്കിലും പ്രവാചകന്മാര്‍ ആടിവാസികള്‍ക്കുവേണ്ടി സമരം ചെയ്തതിനു തെളിവുദ്ധരിക്കാമോ ? വെല്ലുവിളിക്കുന്നു !!!! ,തെലിയിക്കാമെന്കില് ഒരു ലക്ഷം രൂപ ഇനാം!.
പ്രിയ സുഹ്രതെ,
നിങ്ങളുടെ യോഗങ്ങളുടെ ഭാഗങ്ങള്‍ യു ട്യൂബ് ലൂടെ കണ്ട അമുസ്ലിമായ ഒരു ആളാണ് ഞാന്‍.ആളുകളെ എങ്ങിനെ തെറി വിളിക്കാം എന്നുള്ള റിസേര്‍ച് ആണെന്ന് തോന്നുന്നു അതില്‍ ഭൂരിഭാഗവും ശ്രമിച്ചിട്ടുള്ളത് .ഒരു പ്രസ്ഥാനം കൊണ്ട് അപചയം വരുന്നത് എങ്ങിനെ എന്ന് മനസ്സിലാക്കാന്‍ അത് തന്നെ ധാരാളം .പ്രസംഗം നടത്തുന്നവന് പൈസ ആണ് ആവശ്യമെങ്കില്‍ തങ്ങള്‍ ഓഫര്‍ ചെയ്ത തുക അയാള്‍ക് കൊടുക്കുകയാവും ഉചിതം.