Get Updated With Iruvazhinji News“Refresh Your News Blog (Press F5) for Fresh News”
Not Just News, Interactive News“ വാര്‍ത്തകള്‍, പ്രതികരണങ്ങള്‍, വിശകലനങ്ങള്‍ ”
Posted
on Saturday, March 6th, 2010 and is filed under പ്രാദേശികം.
You can follow any responses to this entry through the RSS 2.0 feed.
You can leave a response, or trackback from your own site.
മുക്കം: സംസ്ഥാനസര്‍ക്കാര്‍ ബജറ്റില്‍ മലയോരമേഖലയിലെ ജനങ്ങള്‍ക്ക് ആഹ്ലാദത്തിന് വക നല്‍കുന്ന നിരവധി വികസനപദ്ധതികള്‍.മുക്കം കടവില്‍ ഇരുവഞ്ഞിപ്പുഴയെയും ചെറുപുഴയെയും ബന്ധിപ്പിച്ചുകൊണ്ട് കോണ്‍ക്രീറ്റ് പാലത്തിന് 12 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. മുക്കം കാരശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം മലയോരമേഖലയുടെ പുരോഗതിക്ക് വലിയ പങ്കുവഹിക്കും.തിരുവമ്പാടിയില്‍ ഗവ. ഐ.ടി.ഐ. അനുവദിച്ചു. പുതുപ്പാടിയില്‍ കെ.എസ്.എഫ്.ഇ. ബ്രാഞ്ചും ആരംഭിക്കും.
മലയോരമേഖലയുടെ അടിസ്ഥാനപരമായ വികസനത്തിനും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വേണ്ടി മറ്റു നിരവധി പദ്ധതികളും ബജറ്റ് നിര്‍ദേശങ്ങളിലുണ്ടെന്ന് ജോര്‍ജ് എം. തോമസ് എം.എല്‍.എ. അറിയിച്ചു.ഏറെ നാളായി കാത്തിരിക്കുന്ന മലയോര ഹൈവേ ഈവര്‍ഷം നിര്‍മാണം ആരംഭിക്കും. തിരുവമ്പാടി മേജര്‍ കുടിവെള്ളപദ്ധതിക്ക് പണം വകയിരുത്തും. വയനാട് ചുരം ബദല്‍ റോഡിന് ചിപ്പിലിത്തോട് മുതല്‍ മരുതിലാവുവരെ സ്ഥലമെടുക്കാന്‍ ഒരു കോടി രൂപ നല്‍കും. ‘മിര്‍പ’യില്‍ ഉള്‍പ്പെടുത്തി ചെറുകിട ജലസേചനപ്രവൃത്തികള്‍ നടത്തും. മൈസൂര്‍ മലയില്‍ വൃദ്ധര്‍ക്ക് ക്ഷേമത്തിനും സുരക്ഷയ്ക്കുമായി ഓള്‍ഡ് ഏജ് ഹോം നിര്‍മിക്കും.തിരുവമ്പാടി സബ് രജിസ്ട്രാര്‍ ഓഫീസിന് കെട്ടിടം, തിരുവമ്പാടിയിലും മുക്കത്തും റസ്റ്റ്ഹൗസ് എന്നിവ നിര്‍മിക്കും.
മുക്കം ഫയര്‍ സ്റ്റേഷന് കെട്ടിടം നിര്‍മിക്കും. താമരശ്ശേരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കുമാരനെല്ലൂര്‍ ജി.എല്‍.പി. സ്‌കൂള്‍ എന്നിവയ്ക്ക് കെട്ടിടം, മത്തായി ചാക്കോ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, മുത്തപ്പന്‍പുഴ സ്‌പോര്‍ട്‌സ് അക്കാദമി, കോളിക്കല്‍, കരിങ്ങമണ്ണ, കുപ്പായക്കോട്, പോത്തുകുഴി, കുഴിനക്കിപ്പാറ, ഇലന്തുകടവ്, കള്ളിപ്പാറ, കാളിയാമ്പുഴ പാലങ്ങള്‍, കുണ്ടന്‍തോട് തൂക്കുപാലം എന്നിവ നിര്‍മിക്കുമെന്നും ബജറ്റ് നിര്‍ദേശത്തിലുണ്ട്.തിരുവമ്പാടി-പുല്ലൂരാമ്പാറ-എടത്തറ, തിരുവമ്പാടി-പുന്നക്കല്‍-ഓളിക്കല്‍, തിരുവമ്പാടി’-തൊണ്ടിമ്മല്‍-അഗസ്ത്യന്മുഴി, തിരുവമ്പാടി-തമ്പലമണ്ണ-കോടഞ്ചേരി-പുതുപ്പാടി, കൂമ്പാറ-പൂവാറന്‍തോട്-ചാലിയാര്‍-നിലമ്പൂര്‍, താമരശ്ശേരി-ചുങ്കം ബൈപ്പാസ്, മലപുറം-തലയാട്, കാരാടി-കുടുക്കിലുമ്മാരം, ഓമശ്ശേരി-തോട്ടത്തിന്‍കടവ്, തിരുവമ്പാടി-കൂടരഞ്ഞി-കൂമ്പാറ-തോട്ടുമുക്കം, താമരശ്ശേരി-പള്ളിപ്പുറം, മുക്കം കുമാരനെല്ലൂര്‍-കൂടരഞ്ഞി, കൂമ്പാറ-ആനക്കല്ലുംപാറ-അകമ്പുഴ-കക്കാടംപൊയില്‍, അമ്പായത്തോട്-ഈരൂട്-കോടഞ്ചേരി, കട്ടിപ്പാറ-അമരാട് ടൂറിസം റോഡ്, കേളന്‍മൂല-അടിവാരം, ഈങ്ങാപ്പുഴ-കാക്കവയല്‍-കണ്ണപ്പന്‍കുണ്ട്-വെസ്റ്റ് കൈതപ്പൊയില്‍, കൂടരഞ്ഞി വഴിക്കടവ്-പെരുമ്പൂള-മഞ്ഞക്കടവ്, കോടഞ്ചേരി-ചമല്‍-കന്നൂട്ടിപ്പാറ എന്നീ റോഡുകള്‍ പ്രവൃത്തി നടത്തുമെന്നും നിര്‍ദേശത്തിലുണ്ട്.ആനക്കാംപൊയില്‍-മേപ്പാടി-കള്ളാടി റോഡിന്റെ ഇന്‍വെസ്റ്റിഗേഷനും ആനയാംകുന്ന് ടൗണ്‍ പരിഷ്‌കരണത്തിനും ബജറ്റില്‍ നിര്‍ദേശം ഉള്ളതായി ജോര്‍ജ് എം. തോമസ് എം.എല്‍.എ. അറിയിച്ചു.