സാധാരണക്കാരുടെ പുരോഗതിയാവണം വികസനം- മന്ത്രി ബിനോയ് വിശ്വം

Posted on Saturday, February 6th, 2010 and is filed under പത്രങ്ങളിലൂടെ. You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.

മുക്കം: സമൂഹത്തിലെ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതാവണം സ്ഥായിയായ വികസനമെന്ന് ഭവനനിര്‍മാണ മന്ത്രി ബിനോയ് വിശ്വം പറഞ്ഞു. മുക്കം പഞ്ചായത്ത് ഇ.എം.എസ്. ഭവനനിര്‍മാണപദ്ധതിയുടെ ഒന്നാംഘട്ടം തുക വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ.എം.എസ്. ഭവനപദ്ധതിയില്‍ പൊതുവിഭാഗത്തില്‍ പെടുന്നവര്‍ക്ക് 75,000 രൂപയും പട്ടികജാതിക്കാര്‍ക്ക് ഒരു ലക്ഷം രൂപയും പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 1,25,000 രൂപയുമാണ് നല്‍കുന്നത്. യുവജനസംഘടനകള്‍ വീടുനിര്‍മാണത്തിന് സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.

യു.സി. രാമന്‍ എം.എല്‍.എ. അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വെബ്‌സൈറ്റ് ജോര്‍ജ് എം. തോമസ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജോസ് മാത്യു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ. വിശാലാക്ഷി, കപ്യേടത്ത് ചന്ദ്രന്‍, മുംതസ് ജമീല, കരണങ്ങാട്ട് ഭാസ്‌കരന്‍, കെ. സുരേഷ്ബാബു, സി.എ. പ്രദീപ്കുമാര്‍, എ.എം. അബ്ദുള്ള, എ.എം. അഹമ്മദ്കുട്ടി ഹാജി, സി.ടി. ജയപ്രകാശ്, കെ.കെ. കോമളന്‍, ഇ. രമേശ്ബാബു, പി.കെ. കണ്ണന്‍, സുധാകരന്‍ കപ്പടച്ചാലില്‍, പി.ടി. ഉസ്സന്‍, ഒ.കെ. വത്സല, എ. അബ്ദുള്‍ഗഫൂര്‍, പി.പി. അബ്ദുള്‍മജീദ്, കെ.എം. കുഞ്ഞവറാന്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ. കല്യാണിക്കുട്ടി സ്വാഗതവും വി. മാധവന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Enter your email address:

Delivered by FeedBurner

Calender

September 2010
M T W T F S S
« Aug «-»  
 12345
6789101112
13141516171819
20212223242526
27282930  

Iruvazhinji.com Media Gallery

പുതിയ പ്രതികരണങ്ങള്‍