Get Updated With Iruvazhinji News“Refresh Your News Blog (Press F5) for Fresh News”
Not Just News, Interactive News“ വാര്‍ത്തകള്‍, പ്രതികരണങ്ങള്‍, വിശകലനങ്ങള്‍ ”
Posted
on Friday, January 29th, 2010 and is filed under പത്രങ്ങളിലൂടെ.
You can follow any responses to this entry through the RSS 2.0 feed.
You can leave a response, or trackback from your own site.
മുക്കം: മുമ്പൊക്കെ പാവങ്ങളുടെ പക്ഷത്ത് ചേര്‍ന്ന് സമ്പന്നരോട് ധിക്കാരം കാണിച്ചിരുന്ന സി.പി.എം., പുതിയ നേതാക്കള്‍ രംഗപ്രവേശം ചെയ്തതോടെ സമ്പന്നരുടെ പക്ഷംചേര്‍ന്ന് പാവങ്ങളോട് ധിക്കാരം കാണിക്കുകയാണെന്ന് ജനതാദള്‍ നിയമസഭാ പാര്‍ട്ടി ഉപനേതാവ് എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. പറഞ്ഞു. പാര്‍ട്ടിയെ എക്കാലത്തും അസ്ഥിരപ്പെടുത്തിയിരുന്ന ജനപിന്തുണയില്ലാത്ത ചില നേതാക്കള്‍ പാര്‍ട്ടി വിട്ടതോടെ ജനതാദള്‍ ശുദ്ധീകരിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കാരശ്ശേരിയില്‍ ടി. കുമാരന്‍ നമ്പൂതിരി നഗറില്‍ നടന്ന ജനതാദള്‍ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനതാദള്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ടി.സി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ദേശീയ കൗണ്‍സില്‍ അംഗം വി. കുഞ്ഞാലി, പി.കെ. ജോര്‍ജ്, പി.എം. ഫ്രാന്‍സിസ്, എ. സുബൈര്‍, അന്നമ്മ മങ്കരയില്‍, പി.കെ.സി. മുഹമ്മദ്, കെ.പി. രാജു, എന്‍. പി. അന്‍വര്‍ സ്വാദിഖ് എന്നിവര്‍ സംസാരിച്ചു.
യുവജനസംഗമം യുവജനാതാദള്‍ സംസ്ഥാന സെക്രട്ടറി സലീം മടവൂര്‍ ഉദ്ഘാടനം ചെയ്തു. പി.കെ. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. യുവജനതാദള്‍ ജില്ലാ സെക്രട്ടറി എന്‍. അബ്ദുല്‍സത്താര്‍, ടി. മധുസൂദനന്‍, എന്‍. ശശികുമാര്‍, മസൂദ് കുന്നത്ത്, ഒ.എ. അസീസ് എന്നിവര്‍ സംസാരിച്ചു