Get Updated With Iruvazhinji News“Refresh Your News Blog (Press F5) for Fresh News”
Not Just News, Interactive News“ വാര്‍ത്തകള്‍, പ്രതികരണങ്ങള്‍, വിശകലനങ്ങള്‍ ”
Posted
on Wednesday, January 27th, 2010 and is filed under ഇരുവഴിഞ്ഞി സ്പെഷ്യല്‍.
You can follow any responses to this entry through the RSS 2.0 feed.
You can leave a response, or trackback from your own site.
ഇരുവഴിഞി സ്പെഷ്യല്‍: ചാലിയാറിലെ കവണക്കല്ലില്‍ നിര്‍മിച്ച റെഗുലേറ്റര്‍ കം ബ്രിഡ്ജ് പ്രവര്‍ത്തിപ്പിക്കാത്തത് ഇരുവഞ്ഞിയും ചാലിയാറും വരണ്ടുണങ്ങാന്‍ കാരണമാകുന്നുവെന്ന് ആരോപിച്ച് ഇരുവഞ്ഞി സംരക്ഷണ സമിതി പ്രക്ഷോഭം തുടങ്ങുന്നു.
വേനല്‍ ശക്തമായിട്ടും റെഗുലേറ്റര്‍ കം ബ്രിഡ്ജിലെ ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാത്തതിനാല്‍ പുഴയാരഗ്രാമങ്ങളില്‍ കടുത്ത ജലക്ഷാമമാണ്. കിണറുകളും മറ്റു ജലസ്രോതസ്സുകളും വരണ്ടുണങ്ങി. കവണക്കല്ല് റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണം തന്നെ ചാലിയാര്‍, ഇരുവഞ്ഞി, ചെറുപുഴ തീരദേശങ്ങളിലെ ആയിരക്കണക്കിന് ഏക്കര്‍ സ്ഥലത്തെ കൃഷി പുഷ്ടിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു.എന്നാല്‍ മണല്‍ലോബിയുടെ പ്രേരണയ്ക്കും സ്വാധീനത്തിനും വഴങ്ങി അധികൃതര്‍ ഇതു പ്രവര്‍ത്തിപ്പിക്കുന്നില്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. വന്‍തോതിലുള്ള മണല്‍ഖനനം ഇരുപുഴകളില്‍നിന്നും നടക്കുന്നതിനാല്‍ പുഴയുടെ ആഴം കൂടുകയാണ്. ഇത് പുഴയാരങ്ങളിലെ കിണറുകളില വെള്ളംവറ്റാന്‍ ഇടയാക്കുന്നതോടൊപ്പം പുഴ കരകള്‍ ഇടിഞ്ഞുതാഴാനും കാരണമാകുന്നുണ്ട്. പ്രശ്‌നങ്ങള്‍ ഉയര്‍ത്തി ഫിബ്രവരി 15ന് നിലമ്പൂര്‍ മുതല്‍ കവണക്കല്ല് വരെ ജലയാത്ര സംഘടിപ്പിക്കാന്‍ ഇരുവഞ്ഞി സംരക്ഷണ സമിതി തീരുമാനിച്ചു. യോഗത്തില്‍ പി.ടി. മുഹമ്മദ് അധ്യക്ഷത വഹിച്ചു.