Get Updated With Iruvazhinji News“Refresh Your News Blog (Press F5) for Fresh News”
Not Just News, Interactive News“ വാര്‍ത്തകള്‍, പ്രതികരണങ്ങള്‍, വിശകലനങ്ങള്‍ ”
Posted
on Friday, December 18th, 2009 and is filed under പ്രാദേശികം.
You can follow any responses to this entry through the RSS 2.0 feed.
You can leave a response, or trackback from your own site.

ചേന്ദമംഗല്ലൂര്‍: ചേന്ദമംഗല്ലൂര്‍ ഗവ:യു.പി.സ്‌കൂളില്‍ കമ്പ്യൂട്ടര്‍ & തീയേറ്റര്‍ ഖത്തര്‍ മിഡില്‍ ഈസ്‌റ്റ് കണ്‍സക്ഷന്‍ മാനേജര്‍ നജീബ് സലീം ഉത്‌ഘാടനം ചെയ്തു. സ്കൂളിന് പതിനെട്ടു കമ്പ്യൂട്ടറുകള്‍ അദ്ദേഹം സംഭാവന ചെയ്തു. ചില്‍ഡ്രന്‍സ് പാര്‍ക്ക് ജോര്‍ജ് തോമസ് എം.എല്‍.എയും ബയോഗ്യാസ് പ്ലാന്‍ട് മുക്കം പന്‍ചായത്ത് പ്രസിഡന്‍ട് എ.കല്യാണിക്കുട്ടിയും ഉത്‌ഘാടനം ചെയ്തു.
ചടങില്‍ പി.ടി.എ.പ്രസിഡന്റ് ബന്ന ചേന്ദമംഗല്ലൂര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പന്‍ചായത്ത് മെമ്പര്‍ കൊറ്റങല്‍ സുരേഷ് ബാബു, മുക്കം പന്‍ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കരണങാട്ട് ഭാസ്‌കരന്‍, ചെയര്‍ പേഴ്‌സണ്‍ മുംതാസ് ജമീല, മെമ്പര്‍ ടി.കെ.അബ്ദുറഹിമാന്‍, മുക്കം എ.ഇ.ഒ. ജേക്കബ്, സത്യനാരായണന്‍, ജോസ് മാത്യു, ഇ.പി.അബ്ദുറഹിമാന്‍, കെ.പി.അഹമ്മദ് കുട്ടി, കെ.ടി.അബ്ദുള്ള, കെ.ടി.മുര്‍ഷിദ്, എന്‍.ശൈലജ ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഹെഡ്‌മാസ്‌റ്റര്‍ കെ.സുരേന്ദ്രന്‍ സ്വാഗതവും ഒ.ശരീഫുദ്ദീന്‍ നന്ദിയും പറഞു.ജില്ലാ സബ്‌ജില്ലാ തലത്തില്‍ വിജയികളായ അനഘ സത്യന്‍, ദില്‍റൂബ യു.പി, മുഹമ്മദ് റബി എന്നിവര്‍ക്ക് നജീബ് സലീം (ഖത്തര്‍), ജോര്‍ജ് എം തോമസ് എന്നിവര്‍ സമ്മാനങള്‍ വിതരണം ചെയ്തു.
- റിപ്പോര്‍ട്ട്: സി.കെ.മുജീബ്, പുല്‍പ്പറമ്പ്
Thanks Mr. Najeeb,
you done a graet job, may allah bless you and your family.