മരണം 14: അരിപ്പാറയില്‍ സഞ്ചാരികള്‍ അരക്ഷിതര്‍

Posted on Thursday, November 12th, 2009 and is filed under ഇരുവഴിഞ്ഞി സ്പെഷ്യല്‍. You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.

ഇരുവഴിഞി സ്പെഷ്യല്‍: തിരുവമ്പാടി പഞ്ചായത്തിലെ അരിപ്പാറ വിനോദസഞ്ചാര കേന്ദ്രത്തില്‍ പുഴയില്‍ വീണ് മരിക്കുന്നവരുടെ എണ്ണം പെരുകുമ്പോഴും സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഒരു ക്രമീകരണവും അധികൃതര്‍ ഏര്‍പ്പെടുത്തുന്നില്ല. ചുരുങ്ങിയ കാലം കൊണ്ട് സഞ്ചാരികളുടെ ശ്രദ്ധയാകര്‍ഷിച്ച ഇവിടെ ആറുകൊല്ലത്തിനിടയില്‍ പൊലിഞ്ഞത് 14 ജീവന്‍. വെള്ളച്ചാട്ടത്തില്‍ വീണ് കാണാതായ ഒരാളെ ഒന്നര വര്‍ഷമായിട്ടും കണ്ടെത്തിയിട്ടു മില്ല.

ഇരുവഞ്ഞിപ്പുഴയിലെ വന്യമനോഹരമായ വെള്ളച്ചാട്ടത്തില്‍ ആകൃഷ്ടരായാണ് ഇവിടെ സഞ്ചാരികളെത്തുന്നത്. ഇവരെ നിയന്ത്രിക്കാനോ സുരക്ഷാക്രമീകരണങ്ങളേര്‍പ്പെടുത്താനോ കഴിയാത്തത് അപകടത്തിനിടയാക്കുന്നു. വനത്തിന് സമീപത്തെ പുഴയുടെ സ്വഭാവമറിയാ ത്തവര്‍ അപകടത്തില്‍പ്പെടാന്‍ സാധ്യതയേറെയാണ്. കാട്ടില്‍ മഴപെയ്താല്‍ പെട്ടെന്ന് പുഴയില്‍ വെള്ളമുയരും. പാറയിലെ വഴുക്കലില്‍ കാല്‍ വഴുതി ഒഴുക്കില്‍പ്പെടുന്നതും സ്വാഭാവികം.

ചൊവ്വാഴ്ച വെള്ളച്ചാട്ടത്തില്‍ വീണ് കാണാതായ ചേളാരി സ്വദേശികളായ ഫസലുറഹ്മാനും നൗഷാദും ഇങ്ങനെയാണ് അപകടത്തില്‍പ്പെട്ടത്. പുഴയില്‍ വെള്ളം കൂടിയ സമയം പാറയില്‍ കാല്‍ വഴുതി കുത്തൊഴുക്കിലകപ്പെടുകയായിരുന്നു. ഫസലുറഹ്മാന്റെ മൃതദേഹം ബുധനാഴ്ച ഉച്ചയോടെ പുഴയില്‍ നിന്നും കണ്ടുകിട്ടി. നൗഷാദിന് വേണ്ടിയുള്ള തിരച്ചില്‍ സന്ധ്യവരെ തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല.അരിപ്പാറയില്‍ സഞ്ചാരികളെ വെള്ളച്ചാട്ടത്തില്‍ വീണുപോകുന്നതില്‍ നിന്നും തടയാന്‍ സുരക്ഷാ വേലി നിര്‍മിക്കുക, ഇവരുടെ സംരക്ഷണത്തിന് ഗൈഡുമാരെ നിയമിക്കുക, അപകട മുന്നറിയിപ്പ് നല്‍കാന്‍ സംവിധാനമേര്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ അടിയന്തരമായി ചെയ്തില്ലെങ്കില്‍ അപകട മരണം ഇനിയുമുയരുമെന്നതാണ് വസ്തുത. അരിപ്പാറയിലെത്തുന്ന സഞ്ചാരികളില്‍ ഭൂരിഭാഗവും യുവാക്കളാണ്. ഇവരില്‍ പലരും മദ്യപിച്ച് എത്തുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു. യുവാക്കള്‍ മദ്യപിക്കാനെത്തുന്ന സ്ഥലമായി അരിപ്പാറ മാറുന്നുവെന്ന ആക്ഷേപവും ശക്തമാണ്. നാട്ടുകാര്‍ ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കാറുണ്ടെങ്കിലും ഫലമുണ്ടാകാറില്ല. മദ്യപിച്ച് ലക്കില്ലാതെ പുഴയിലെ വെള്ളത്തില്‍ ചാടിത്തിമിര്‍ക്കുന്നത് ഇവിടത്തെ സ്ഥിരം കാഴ്ചയാണെന്ന് നാട്ടുകാര്‍ പറയുന്നു.

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ അരിപ്പാറയില്‍ ടൂറിസം വികസനത്തിന് 22 ലക്ഷം രൂപ അനുവദിച്ചിരുന്നു. സഞ്ചാരികള്‍ക്ക് ഫെസിലിറ്റേഷന്‍ സെന്റര്‍ നിര്‍മിക്കുക, നാല് ലൈഫ് ഗാര്‍ഡുമാരെ നിയമിക്കുക, ടോയ്‌ലറ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയവയായിരുന്നു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഒരു ടിക്കറ്റ് കൗണ്ടറും സഞ്ചാരികള്‍ക്ക് കയറി നില്‍ക്കാനൊരു സൗകര്യവും മാത്രമാണ് ഇതുവരെ യാഥാര്‍ഥ്യമായത്. സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഒരു ക്രമീകരണവും ഇതുവരെയായിട്ടില്ല.

One Response to “മരണം 14: അരിപ്പാറയില്‍ സഞ്ചാരികള്‍ അരക്ഷിതര്‍”

  1. fayizNovember 12th, 2009 - 10:59 am

    ഇരുവഞ്ഞിയുമായി നേരിട്ടു ബന്ധ്മില്ലെങ്കിലും ഇതുപോലുള്ള അനുയോജ്യമായ കുറിപ്പുകള്‍ നല്ലതാണ്. അതേപോലെ ഇരുവഞ്ഞിയുമായി ബന്ധ്മില്ല്ലെങ്കിലും നാട്ടില്‍ നടക്കുന്ന പ്രധാന വാറ്ത്തകള്ളും സമ്ഭവങ്ങളും പ്രവാസികളെ അറിയിക്കന്‍ ശ്രമിക്കുക. അതു എല്ലാവറ്ക്കും ഉപകാരമാകും .

Leave a Reply

Enter your email address:

Delivered by FeedBurner

Calender

September 2010
M T W T F S S
« Aug «-»  
 12345
6789101112
13141516171819
20212223242526
27282930  

Iruvazhinji.com Media Gallery

പുതിയ പ്രതികരണങ്ങള്‍