Get Updated With Iruvazhinji News“Refresh Your News Blog (Press F5) for Fresh News”
Not Just News, Interactive News“ വാര്‍ത്തകള്‍, പ്രതികരണങ്ങള്‍, വിശകലനങ്ങള്‍ ”
Posted
on Wednesday, November 11th, 2009 and is filed under പത്രങ്ങളിലൂടെ.
You can follow any responses to this entry through the RSS 2.0 feed.
You can leave a response, or trackback from your own site.
മുക്കം: കുന്ദമംഗലം ബ്ലോക്കിലെ കാരശ്ശേരി, മുക്കം, കൊടിയത്തൂര്‍, കോടഞ്ചേരി, ചാത്തമംഗലം, കുന്ദമംഗലം, മാവൂര്‍, കുരുവട്ടൂര്‍, പെരുവയല്‍, പെരുമണ്ണ പഞ്ചായത്തുകളില്‍ പഠനവീട് പദ്ധതിയുണ്ട്. പഠനവീടിന് നേതൃത്വം നല്‍കാന്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് പരിശീലനവും നല്‍കി. മുക്കം പഞ്ചായത്തിലെ പഠനവീട് താഴക്കോട് ഐ.എച്ച്.ഡി.പി. കോളനിയില്‍ പഞ്ചായത്ത് പ്രസിഡന്റ് എ. കല്യാണിക്കുട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ടി. ബാലന്‍ അധ്യക്ഷതവഹിച്ചു. ബി. സുജാത, ഇ.കെ. അബ്ദുള്‍സലാം എന്നിവര്‍ ക്ലാസ്സെടുത്തു. പഞ്ചായത്ത് അംഗം ടി. ഗീത സ്വാഗതവും കെ. സുബൈദ നന്ദിയും പറഞ്ഞു.