മുക്കം അങ്ങാടി ശുചീകരിക്കുന്നു

Posted on Wednesday, October 28th, 2009 and is filed under പത്രങ്ങളിലൂടെ. You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.

മുക്കം: മുക്കം അങ്ങാടി ശുചീകരിക്കാന്‍ പദ്ധതി. അഗസ്‌ത്യന്‍മുഴി മുതല്‍ മുക്കം അങ്ങാടി യുള്‍പ്പെടെ മുക്കം പാലം വരെ ശുചീകരിക്കാനും ശുചിയായി സംരക്ഷിക്കാനും വിപുലമായ പ്രവര്‍ത്തനപദ്ധതിക്ക്‌ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്‌, ചുമട്ടുതൊഴിലാളികള്‍, ഡ്രൈവേഴ്‌സ്‌ യൂണിയനുകള്‍, സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ തുടങ്ങി എല്ലാവിധ വിഭാഗക്കാരുടെയും കൂട്ടായ്‌മയോടെയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഒക്ടോബര്‍ 31ന്‌ സംയുക്തമായി വിപുലമായി ശുചീകരണം നടക്കും. തുടര്‍ന്ന്‌ അങ്ങാടിയുടെയും റോഡിന്റെയും വിവിധ ഭാഗങ്ങള്‍ ഓരോരോ സംഘടനകളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും മേല്‍നോട്ടത്തിന്‍കീഴില്‍ ശുചിയായും സുന്ദരമായും നിലനിര്‍ത്തും.

അങ്ങാടിയെ ശുചിത്വമേഖലയായി പ്രഖ്യാപിക്കുന്ന സമ്മേളനം നവംബര്‍ ഒന്നിന്‌ നാലുമണിക്ക്‌ മുക്കം എസ്‌.കെ. സ്‌മാരക പാര്‍ക്കില്‍ നടക്കും. ഗ്രാമപ്പഞ്ചായത്ത്‌ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ്‌ എ. കല്യാണിക്കുട്ടി അധ്യക്ഷതവഹിച്ചു. വൈസ്‌ പ്രസിഡന്റ്‌ കപ്യേടത്ത്‌ ചന്ദ്രന്‍, എ.എം. അഹമ്മദ്‌കുട്ടിഹാജി, കെ.കെ. കോമളന്‍, കെ. സുന്ദരന്‍, റഫീഖ്‌ മാളിക, പി.പി. അബ്ദുള്‍മജീദ്‌, ഉണ്ണിനായര്‍, ഒ.കെ. വത്സല, അജയകുമാര്‍ കല്ലൂര്‍, വി.ഇ.ഒ. മാധവന്‍, ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ പി. ഉണ്ണികൃഷ്‌ണന്‍, റിഥം ജലീല്‍, എ.പി.മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത്‌ സെക്രട്ടറി ജോസ്‌ മാത്യു സ്വാഗതം പറഞ്ഞു.

Leave a Reply

Enter your email address:

Delivered by FeedBurner

Calender

September 2010
M T W T F S S
« Aug «-»  
 12345
6789101112
13141516171819
20212223242526
27282930  

Iruvazhinji.com Media Gallery

പുതിയ പ്രതികരണങ്ങള്‍