Get Updated With Iruvazhinji News“Refresh Your News Blog (Press F5) for Fresh News”
Not Just News, Interactive News“ വാര്‍ത്തകള്‍, പ്രതികരണങ്ങള്‍, വിശകലനങ്ങള്‍ ”
അവധിക്കാല അധ്യാപക പരിശീലനത്തില്‍ പങ്കെടുക്കാത്തവര്‍ക്കായി ജൂലായ് 29, 30, 31 തീയതികളില്‍ പരിശീലനം നല്കും.
കൊടിയത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്ലാസ്റ്റിക്ക് മലിനീകരണം ഒഴിവാക്കാന്‍ ശാശ്വതമാര്‍ഗം കണ്ടെത്തി. പ്ലാസ്റ്റിക് പുനഃചംക്രമണ യൂണിറ്റ് സ്ഥാപിച്ചുകൊണ്ടാണ് പ്രതിവിധിയുണ്ടാക്കുന്നത്.
മലബാറിന്റെ സമഗ്ര ടൂറിസം വികസനം ലക്ഷ്യമിട്ട് വിസിറ്റ് എന്ന പേരില്‍ സഹകരണ സംഘം രൂപവത്കരിച്ചു. വില്ലേജ് ഇനിഷ്യേറ്റീവ്‌സ് ഇന്‍ സസ്‌സ്റ്റെയിനബിള്‍ ഡെവലപ്പ്‌മെന്റ് ആന്‍ഡ് ഇന്‍ഡിജിനസ് ടൂറിസം എന്ന ഈ സഹകരണ സംഘം ടൂറിസം സാധ്യതകളെപ്പറ്റി ശനിയാഴ്ച കണ്‍വെന്‍ഷന്‍ നടത്തും
ഏറെ വൈകിയാണെങ്കിലും ജന്മനാട്ടില്‍ സ്വീകരണം ലഭിക്കുന്നത് സിനിമ, സീരിയല്‍ നടി കൊളപ്പുള്ളി ലീലയ്ക്ക് അതിരറ്റ സന്തോഷത്തിന് വകയായി. പന്നിക്കോട് സ്വദേശിനിയായ ലീലയ്ക്ക് കൊടിയത്തൂരിലെ എ.എം. ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് ജൂലായ് 30-ന് രണ്ട് മണിക്ക് പന്നിക്കോട് ലൗഷോറില്‍ സ്വീകരണം നല്കുന്നത്