വായനയിലൂടെ സാംസ്‌കാരിക തലമുറകളുണ്ടാവുന്നു -ഷാനവാസ് എം.പി. »

വായനയിലൂടെയാണ് സാംസ്‌കാരിക തലമുറകള്‍ ജനിക്കുന്നതെന്ന് എം.ഐ. ഷാനവാസ് എം.പി. അഭിപ്രായപ്പെട്ടു. നാട്ടിന്‍പുറങ്ങളിലെ ഗ്രന്ഥാലയങ്ങളുടെ സേവനങ്ങള്‍ മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു. കൊടിയത്തൂര്‍ സീതി സാഹിബ് കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറി സംഘടിപ്പിച്ച ‘മെറിറ്റ് ഈവനിങ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

അധ്യാപക പരിശീലനം »

അവധിക്കാല അധ്യാപക പരിശീലനത്തില്‍ പങ്കെടുക്കാത്തവര്‍ക്കായി ജൂലായ് 29, 30, 31 തീയതികളില്‍ പരിശീലനം നല്കും.

കൊടിയത്തൂരില്‍ പ്ലാസ്റ്റിക് പുനഃചംക്രമണ യൂണിറ്റ് സ്ഥാപിക്കും »

കൊടിയത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്ലാസ്റ്റിക്ക് മലിനീകരണം ഒഴിവാക്കാന്‍ ശാശ്വതമാര്‍ഗം കണ്ടെത്തി. പ്ലാസ്റ്റിക് പുനഃചംക്രമണ യൂണിറ്റ് സ്ഥാപിച്ചുകൊണ്ടാണ് പ്രതിവിധിയുണ്ടാക്കുന്നത്.

ടൂറിസം വികസന പദ്ധതി തയ്യാറാകുന്നു »

മലബാറിന്റെ സമഗ്ര ടൂറിസം വികസനം ലക്ഷ്യമിട്ട് വിസിറ്റ് എന്ന പേരില്‍ സഹകരണ സംഘം രൂപവത്കരിച്ചു. വില്ലേജ് ഇനിഷ്യേറ്റീവ്‌സ് ഇന്‍ സസ്‌സ്റ്റെയിനബിള്‍ ഡെവലപ്പ്‌മെന്റ് ആന്‍ഡ് ഇന്‍ഡിജിനസ് ടൂറിസം എന്ന ഈ സഹകരണ സംഘം ടൂറിസം സാധ്യതകളെപ്പറ്റി ശനിയാഴ്ച കണ്‍വെന്‍ഷന്‍ നടത്തും

കൊളപ്പുള്ളി ലീലയ്ക്ക് ജന്മനാട്ടില്‍ സ്വീകരണം »

ഏറെ വൈകിയാണെങ്കിലും ജന്മനാട്ടില്‍ സ്വീകരണം ലഭിക്കുന്നത് സിനിമ, സീരിയല്‍ നടി കൊളപ്പുള്ളി ലീലയ്ക്ക് അതിരറ്റ സന്തോഷത്തിന് വകയായി. പന്നിക്കോട് സ്വദേശിനിയായ ലീലയ്ക്ക് കൊടിയത്തൂരിലെ എ.എം. ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് ജൂലായ് 30-ന് രണ്ട് മണിക്ക് പന്നിക്കോട് ലൗഷോറില്‍ സ്വീകരണം നല്കുന്നത്

വിദ്യാര്‍ഥികള്‍ ബസ്സ്റ്റാന്‍ഡ് ഉപരോധിച്ചു »

ബസ് ജീവനക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ മര്‍ദിക്കുകയും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയും ചെയ്തതായി ആരോപിച്ച് വിദ്യാര്‍ഥികള്‍ മുക്കം ബസ്സ്റ്റാന്‍ഡ് ഉപരോധിച്ചു.

Enter your email address:

Delivered by FeedBurner

Calender

September 2010
M T W T F S S
« Aug «-»  
 12345
6789101112
13141516171819
20212223242526
27282930  

Iruvazhinji.com Media Gallery

പുതിയ പ്രതികരണങ്ങള്‍