വൈദ്യുതി പ്രതിസന്ധി പരിഹരിക്കണം »

മുക്കം: ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന അനധികൃത കറന്റ് കട്ട് പിന്‍വലിക്കണമെന്ന് മുസ്‌ലിം ലീഗ് മുക്കം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. മുക്കത്തും പരിസരത്തും വൈദ്യുതി ഒളിച്ചുകളി തുടരുന്നത് അവസാനിപ്പിക്കുന്നില്ലെങ്കില്‍ പ്രക്ഷോഭം നടത്തും. മദ്രസകള്‍ക്കുള്ള വൈദ്യുതി ചാര്‍ജ് വര്‍ധനയും പിന്‍വലിക്കണം.

മമ്മദ്‌ തിരുവാലൂര്‍ അന്തരിച്ചു »

പൊറ്റശ്ശേരി: മമ്മദ് തിരുവാലൂര്‍ അന്തരിച്ചു. ഇന്നലെ രാത്രി ആയിരുന്നു മരണം. വാട്ട് കാക്കയുടെ അനിയന്‍ ആണ്‌ ഇദ്ദേഹം.

തണല്‍ സഹവാസ ക്യാമ്പ് സമാപിച്ചു »

കൊടിയത്തൂര്‍: വാദിറഹ്മയില്‍ നടന്ന കൂട്ടുകാരുടെ സഹവാസ ക്യാമ്പ് ‘തണല്‍’ സമാപിച്ചു. അറുപതോളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത ക്യാമ്പിലെ വിവിധ സെഷനുകളിലായി ഹാഷിം എളമരം, ഹസനുല്‍ ബന്ന, എ. അബൂബക്കര്‍ മൌലവി, ഇ.എന്‍. ഇബ്രാഹിം മൌലവി, എം.എ. അബ്ദുസലാം മാസ്റ്റര്‍, എന്‍.കെ. അബ്ദുല്‍ഗഫൂര്‍, ഹാമിദലി വാഴക്കാട്, എം.സി. സുബ്ഹാന്‍ ബാബു, പി.വി. അബ്ദു മാസ്റ്റര്‍, പി. അബ്ദുസ്സത്താര്‍ മാസ്റ്റര്‍, പി. ബഷീറുദ്ദീന്‍, കെ. അബ്ദുല്ല, ഇ.എന്‍. അബ്ദുല്‍ ജലീല്‍ എന്നിവര്‍ ക്ലാസെടുത്തു.

ആദര്‍ശ സമ്മേളനം ഇന്ന്; ബൈക്ക് റാലി നടത്തി »

കാരശ്ശേരി: കാരശ്ശേരി പഞ്ചായത്തിലെ സുന്നി സംഘടനകളുടെ ആഭിമുഖ്യത്തില്‍ ബൈക്ക് റാലി നടത്തി. ഞായറാഴ്ച കറുത്തപറമ്പില്‍ നടക്കുന്ന എസ്.വൈ.എസ്. ആദര്‍ശ സമ്മേളനത്തിന്റെ പ്രചാരണഭാഗമായാണ് റാലി നടത്തിയത്.

ഗസ്റ്റ് ലക്ചറര്‍ നിയമനം »

കൊടിയത്തൂര്‍: കൊടിയത്തൂര്‍ പി.ടി.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിഭാഗത്തില്‍ അറബി, മലയാളം, ചരിത്രം, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. അഭിമുഖം തിങ്കളാഴ്ച 10 മണിക്ക് ഓഫീസില്‍ നടക്കും. ഫോണ്‍: 9447353447.

വിലക്കയറ്റം- സര്‍ക്കാര്‍ പരാജയം »

കാരശ്ശേരി: വിലക്കയറ്റം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് ഡി.കെ.ടി.എഫ്. കാരശ്ശേരി മണ്ഡലം കണ്‍വെന്‍ഷന്‍ ആരോപിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദു കൊയങ്ങോറന്‍ ഉദ്ഘാടനം ചെയ്തു.

Enter your email address:

Delivered by FeedBurner

Calender

September 2010
M T W T F S S
« Aug «-»  
 12345
6789101112
13141516171819
20212223242526
27282930  

Iruvazhinji.com Media Gallery

പുതിയ പ്രതികരണങ്ങള്‍