Get Updated With Iruvazhinji News“Refresh Your News Blog (Press F5) for Fresh News”
Not Just News, Interactive News“ വാര്‍ത്തകള്‍, പ്രതികരണങ്ങള്‍, വിശകലനങ്ങള്‍ ”
മുക്കം: ഏഴുവര്‍ഷം മുന്‍പ് വെന്‍ഡ് പൈപ്പ്പാലം നിര്‍മിച്ച മുക്കം കടവില്‍ ഇപ്പോള്‍ കോണ്‍ക്രീറ്റ്പാലം ആവശ്യമായി വന്നത് ആസൂത്രണത്തില്‍ വന്ന പിഴവുമൂലമാണെന്ന് കോണ്‍ഗ്രസ് മുരളി വിഭാഗം കാരശ്ശേരി മണ്ഡലം ഭാരവാഹികളായ വി. വീരാന്‍കോയ, പി.സി. സചിത്രന്‍, ജി. അജിത്കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
കാരശ്ശേരി: യുണൈറ്റഡ് എംപ്ലോയീസ് ഫോറം കാരശ്ശേരി പഞ്ചായത്ത് സമ്മേളനം യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് അഡ്വ. ടി. സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി പി.എം. അബ്ദുറഹിമാന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി. കുഞ്ഞാലി, മില്ലി മോഹന്‍, കെ.എസ്.ടി.യു. സംസ്ഥാന പ്രസിഡന്റ് സി.പി. ചെറിയ മുഹമ്മദ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.ടി. അഷ്‌റഫ്എന്നിവര്‍ സംസാരിച്ചു.