Get Updated With Iruvazhinji News“Refresh Your News Blog (Press F5) for Fresh News”
Not Just News, Interactive News“ വാര്‍ത്തകള്‍, പ്രതികരണങ്ങള്‍, വിശകലനങ്ങള്‍ ”
കുന്ദമംഗലം: പാരമ്പര്യ മര്‍മ ചികിത്സകന്‍ ചാത്തന്‍കാവ് ചാലില്‍ വിജയന്‍ ഗുരുക്കള്‍ (61) അന്തരിച്ചു. ഭാര്യ: സുമിത്ര. മക്കള്‍: വിജേഷ്, സുജേഷ്, അനുപമ, ദിവ്യ. മരുമക്കള്‍: ഷിജി, ബിനീഷ്. സഞ്ചയനം വ്യാഴാഴ്ച.
കൊടിയത്തൂര്‍: കൊടിയത്തൂര്‍-ചാത്തമംഗലം ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിച്ച് വെസ്റ്റ് കൊടിയത്തൂര്‍ പുതിയോട്ടില്‍ കടവില്‍ 15 ലക്ഷം രൂപ ചെലവില്‍ തൂക്കുപാലം പണിയുന്നതുള്‍പ്പെടെ നാലു കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് വികസന സെമിനാര്‍ അംഗീകാരം നല്‍കി.
കൊടിയത്തൂര്‍: കൊടിയത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന ‘തെളിച്ചം’ സ്‌കൂള്‍ നഴ്‌സറി കായികമേള പഞ്ചായത്ത് പ്രസിഡന്റ് എം.എ. നാസര്‍ ഉദ്ഘാടനം ചെയ്തു.
മുക്കം: സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി ആവിഷ്‌കരിച്ചു നടപ്പാക്കുന്ന കിസാന്‍ അഭിമാന്‍ പദ്ധതിയുടെ ഭാഗമായി മുക്കം പഞ്ചായത്തില്‍ തിരഞ്ഞെടുക്കപ്പെട്ട നെല്‍ കര്‍ഷകര്‍ക്ക് പെന്‍ഷന്‍ വിതരണം ചെയ്തു. ടി. ബാലന്‍, ടി.കെ. അബ്ദുറഹിമാന്‍, കെ. സുന്ദരന്‍, വേലായുധന്‍ ഓടംകുഴി എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ ടി.ഡി. മീന സ്വാഗതവും ശ്രീധരന്‍ നമ്പൂതിരി നന്ദിയും പറഞ്ഞു.