സംരക്ഷണഭിത്തി കെട്ടിയ തണല്‍മരം മുറിച്ചുകളഞ്ഞു »

മുക്കം: തണല്‍വൃക്ഷത്തിന് സംരക്ഷണ ഭിത്തി കെട്ടിയത് വൃക്ഷത്തിന്റെ അന്ത്യത്തില്‍ കലാശിച്ചു. മുക്കം അങ്ങാടിയില്‍ പി.സി. ജങ്ഷനില്‍ സംസ്ഥാനപാതയ്ക്കരികില്‍ നിന്ന തണല്‍മരത്തിനാണ് ഈ അവസ്ഥയുണ്ടായത്.

ആരോഗ്യരക്ഷാ ക്യാമ്പ് നടത്തി »

കാരശ്ശേരി: കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് മുതിര്‍ന്ന പൗരന്മാര്‍ക്ക് ചികിത്സയും ആശ്വാസവും ആനന്ദവും നല്‍കി ആരോഗ്യപരിപാടി സംഘടിപ്പിച്ചു. അലോപ്പതി, ആയുര്‍വേദം, ഹോമിയോ ഡോക്ടര്‍മാരുടെ പരിശോധന മരുന്നുവിതരണം, ബോധവത്കരണ ക്ലാസ് കൗണ്‍സിലിങ്, മുതിര്‍ന്ന പൗരന്മാരുടെ കലാപരിപാടികള്‍ എന്നിവ നടന്നു.

കാരശ്ശേരിയില്‍ 7.86 കോടിയുടെ ബജറ്റ് »

കാരശേരി: കാരശേരി പഞ്ചായത്തില്‍ അടുത്ത വര്‍ഷത്തേക്ക് 7,80,24000 രൂപ ചെലവും 6,54,970 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് പാസാക്കി. കല്യാണ മണ്ഡപത്തിന് അഞ്ചു ലക്ഷം രൂപ നീക്കിവെച്ചു. മൂന്നു കടവുകളില്‍ തൂക്കുപാലം ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണം, ഇ.എം.എസ്.ഭവന പദ്ധതി, സമ്പൂര്‍ണ വൈദ്യുതീകരണം തുടങ്ങി വിവിധ പദ്ധതികള്‍ ബജറ്റിലുണ്ട്.

ഡോ. കെ.ടി. അജ്മലിന് യുനാനിരത്‌നപുരസ്‌കാരം »

കേരള യുനാനി മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ ‘യുനാനി രത്‌ന’ പുരസ്‌കാരത്തിന് ഹെര്‍മസ് യുനാനി ഔഷധശാലാ സ്ഥാപകന്‍ ഡോ. കെ.ടി. അജ്മലിനെ തിരഞ്ഞെടുത്തു. മെയ് മാസം കോഴിക്കോട്ട് നടക്കുന്ന പാരമ്പര്യ യുനാനി സംസ്ഥാന സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കും.

മുക്കം കടവില്‍ പാലം: ബഹുജന കണ്‍വെന്‍ഷന്‍ നടത്തി »

മുക്കം: മുക്കം കടവില്‍ പുതിയ കോണ്‍ക്രീറ്റ് പാലം നിര്‍മാണനടപടികള്‍ക്ക് സഹായം ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ട് നാട്ടുകാരുടെ കണ്‍വെന്‍ഷന്‍ നടത്തി. പാലം നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 12 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്.

ഫുട്‌ബോള്‍ മേള »

കൊടിയത്തൂര്‍: ഡി.വൈ.എഫ്.ഐ. കൊടിയത്തൂര്‍ പഞ്ചായത്ത് സമ്മേളനത്തിന്റെ ഭാഗമായി ഏകദിന സെവന്‍സ് ഫുട്‌ബോള്‍ മേള ഏപ്രില്‍ നാല് ഞായറാഴ്ച രാവിലെ ഒമ്പതു മണി മുതല്‍ കൊടിയത്തൂര്‍ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടക്കും.

Enter your email address:

Delivered by FeedBurner

Calender

September 2010
M T W T F S S
« Aug «-»  
 12345
6789101112
13141516171819
20212223242526
27282930  

Iruvazhinji.com Media Gallery

പുതിയ പ്രതികരണങ്ങള്‍