പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി »

നിര്‍മാണ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊടിയത്തൂര്‍ പഞ്ചായത്ത് നിര്‍മാണ തൊഴിലാളി സംഘം (ബി.എം.എസ്.) ഗ്രാമപഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി.

ബസ് മറിഞ്ഞ് 25 പേര്‍ക്ക് പരിക്ക് »

നീലേശ്വരത്തിനടുത്ത് പൂളപ്പൊയിലില്‍ സംസ്ഥാനപാതയില്‍ ബസ് മറിഞ്ഞ് 25 പേര്‍ക്ക് പരിക്കേറ്റു. മുക്കത്തുനിന്ന് ഓമശ്ശേരിക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് ഉച്ചയ്ക്ക് ഒന്നരയോടെ മറിഞ്ഞത്. പരിക്കേറ്റവരെ നാട്ടുകാരും മുക്കം പോലീസും ചേര്‍ന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുപേരെ മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലും പ്രവേശിപ്പിച്ചു.

കച്ചവടരാഷ്ട്രീയം തടയാന്‍ സി.പി.എമ്മിന് കഴിയില്ല-കെ.എം.ഷാജി »

കേരളത്തില്‍ കച്ചവട രാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍ സി.പി.എമ്മിന് കഴിയില്ലെന്ന് യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് കെ.എം.ഷാജി പറഞ്ഞു. കൊടിയത്തൂര്‍ ടൗണ്‍ മുസ്‌ലിംലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സി.പി.എം. നേതൃത്വം പാവങ്ങളെ മറന്നു -ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. »

മുമ്പൊക്കെ പാവങ്ങളുടെ പക്ഷത്ത് ചേര്‍ന്ന് സമ്പന്നരോട് ധിക്കാരം കാണിച്ചിരുന്ന സി.പി.എം., പുതിയ നേതാക്കള്‍ രംഗപ്രവേശം ചെയ്തതോടെ സമ്പന്നരുടെ പക്ഷംചേര്‍ന്ന് പാവങ്ങളോട് ധിക്കാരം കാണിക്കുകയാണെന്ന് ജനതാദള്‍ നിയമസഭാ പാര്‍ട്ടി ഉപനേതാവ് എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. പറഞ്ഞു

ഇരുവഞ്ഞി സംരക്ഷണസമിതി പ്രക്ഷോഭത്തിലേക്ക് »

ഇരുവഴിഞി സ്പെഷ്യല്‍: ചാലിയാറിലെ കവണക്കല്ലില്‍ നിര്‍മിച്ച റെഗുലേറ്റര്‍ കം ബ്രിഡ്ജ് പ്രവര്‍ത്തിപ്പിക്കാത്തത് ഇരുവഞ്ഞിയും ചാലിയാറും വരണ്ടുണങ്ങാന്‍ കാരണമാകുന്നുവെന്ന് ആരോപിച്ച് ഇരുവഞ്ഞി സംരക്ഷണ സമിതി പ്രക്ഷോഭം തുടങ്ങുന്നു.

റാലി സംഘടിപ്പിച്ചു »

കാരശ്ശേരി: കാരശ്ശേരി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തിന്റെ ഭാഗമായി യുവജന റാലി സംഘടിപ്പിച്ചു. നോര്‍ത്ത് കാരശ്ശേരിയില്‍ നിന്നാരംഭിച്ച റാലി മുരിങ്ങംപുറായ് അങ്ങാടിയില്‍ സമാപിച്ചു.

Enter your email address:

Delivered by FeedBurner

Calender

September 2010
M T W T F S S
« Aug «-»  
 12345
6789101112
13141516171819
20212223242526
27282930  

Iruvazhinji.com Media Gallery

പുതിയ പ്രതികരണങ്ങള്‍