കുടുംബസംഗമം നടത്തി »

ചേന്ദമംഗല്ലൂര്‍: ചേന്ദമംഗലൂരില്‍ മുജാഹിദ് കുടുംബസംഗമം ജില്ലാ പഞ്ചായത്ത് അംഗം വി. കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. കെ.പി. അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ഡോ. ഹുസ്സയിന്‍ മടവൂര്‍, കെ.പി. അബ്ദുറഹിമാന്‍, അബ്ദുല്ലത്വീഫ് കരിമ്പിലാക്കല്‍, ഫൈസല്‍ നന്മണ്ട, സൈനബ ശറഫിയ, അബ്ദുസ്സത്താര്‍ കൂളിമാട് എന്നിവര്‍ സംസാരിച്ചു.

മൊബൈല്‍ ഫോണ്‍ ദുരുപയോഗം തടയണം »

കൊടിയത്തൂര്‍: മൊബൈല്‍ ഫോണ്‍ ദുരുപയോഗത്തിനെതിരെ സമൂഹം ഉണരണമെന്ന് എം.ജി.എം. കൊടിയത്തൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വി.സി. മറിയക്കുട്ടി ഉദ്ഘാടനം ചെയ്തു. നഫീസ ബാപ്പുട്ടി അധ്യക്ഷത വഹിച്ചു.

കോണ്‍ഗ്രസ് വാര്‍ഷികം »

കൊടിയത്തൂര്‍: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് കൊടിയത്തൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷം സംഘടിപ്പിച്ചു. മുതിര്‍ന്ന തലമുറയില്‍പ്പെട്ട പി. ഉപ്പേരന്‍, ഒറ്റക്കണ്ടത്തില്‍ മുഹമ്മദ് എന്നിവര്‍ കേക്ക് മുറിച്ചു.

ഇസ്ലാമിക് സെന്റര്‍ ഉദ്ഘാടനം ചെയ്തു »

മുക്കം: എസ്.കെ.എസ്.എസ്.എഫ്. ജാറംകണ്ടി ശാഖ നിര്‍മിച്ച പി.സി. കുഞ്ഞാലന്‍കുട്ടി സ്മാരക ഇസ്ലാമിക് സെന്റര്‍ സയ്യിദ് അലി അക്ബര്‍ തങ്ങള്‍ കാഞ്ഞിരക്കണ്ടി ഉദ്ഘാടനം ചെയ്തു. മഹല്ല് സെക്രട്ടറി കെ.പി. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.

യു.ഡി.എഫ്. പൊതുയോഗം »

പുല്‍പറമ്പ്: ഗ്രാമപഞ്ചായത്തില്‍ സി.പി.എമ്മിനുവേണ്ടി അശാസ്ത്രീയമായി വാര്‍ഡ് വിഭജനം നടത്തിയെന്നാരോപിച്ച് ചേന്ദമംഗലൂര്‍ പുല്‍പറമ്പ് യു.ഡി.എഫ്. കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൊതുയോഗം നടത്തി.

ഇന്‍ഡക്ഷന്‍ കുക്കര്‍ വിതരണം ചെയ്തു »

കാരശ്ശേരി: കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ വിപണനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തിരഞ്ഞെടുത്ത വീട്ടമ്മമാര്‍ക്ക് ഇന്‍ഡക്ഷന്‍ കുക്കര്‍ വിതരണം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

Enter your email address:

Delivered by FeedBurner

Calender

September 2010
M T W T F S S
« Aug «-»  
 12345
6789101112
13141516171819
20212223242526
27282930  

Iruvazhinji.com Media Gallery

പുതിയ പ്രതികരണങ്ങള്‍