Get Updated With Iruvazhinji News“Refresh Your News Blog (Press F5) for Fresh News”
Not Just News, Interactive News“ വാര്‍ത്തകള്‍, പ്രതികരണങ്ങള്‍, വിശകലനങ്ങള്‍ ”
കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന “Institute of palleative medicine (IPM)” വിപുലമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. നട്ടെല്ലിനു ക്ഷതം സംഭവിച്ചവര്‍, കിഡ്നി അസുഖ ബാധിതര്‍, കാന്‍സര്‍ ബാധിതര്‍, തുടങ്ങി സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും പാര്‍ശ്വവല്‍കരിക്കപ്പെട്ട ഒരു കൂട്ടം ആളുകള്‍ക്ക് വര്‍ണ്ണ ശബളമായ ഓണാഘോഷങ്ങള്‍ ഒരുക്കാന്‍ വിവിധ കലാലയങ്ങളിലെ വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്നു. വര്‍ണ്ണ മനോഹരങ്ങളായ പൂക്കളങ്ങള്‍ ഒരുക്കി കൊണ്ടാണ് ആഘോഷ പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന്‍ വിദ്യാര്തികള്‍ക്കായി വിവിധ ഗ്രൂപുകളില്‍ തരം തിരിച്ച് കമ്പവലി, ലെമണ്‍ സ്പൂണ്‍, ചാക്കില്‍ [...]
ഇരുവഴിഞി സ്പെഷ്യല്‍: ചാലിയാറിലെ കവണക്കല്ലില്‍ നിര്‍മിച്ച റെഗുലേറ്റര്‍ കം ബ്രിഡ്ജ് പ്രവര്‍ത്തിപ്പിക്കാത്തത് ഇരുവഞ്ഞിയും ചാലിയാറും വരണ്ടുണങ്ങാന്‍ കാരണമാകുന്നുവെന്ന് ആരോപിച്ച് ഇരുവഞ്ഞി സംരക്ഷണ സമിതി പ്രക്ഷോഭം തുടങ്ങുന്നു.
പൊറ്റശ്ശേരിയിലെ കല്ലുവെട്ടിയില്‍ അന്‍വറിന്റെ വീടിന്റെ പരിസരത്ത് നിന്നും നാട്ടുകാര്‍ പിടിച്ച വെള്ളി മൂങ്ങ, വംശ നാശം നേരിട്ടുകൊണ്ടിരിക്കുന്ന വളെരെ അപൂര്‍വ്വം മാത്രമായി കണ്ടു വരുന്ന ഈ മൂങ്ങയെ പിന്നീട് നാട്ടുകാര്‍ വനം വകുപ്പിനു കൈമാറി Photo By C.K. Mueeb Rahman.
ഇരുവഴിഞി സ്പെഷ്യല്‍: ഇരുവഞ്ഞിപ്പുഴയിലെ വന്യമനോഹരമായ വെള്ളച്ചാട്ടത്തില്‍ ആകൃഷ്ടരായാണ് ഇവിടെ സഞ്ചാരികളെത്തുന്നത്. ഇവരെ നിയന്ത്രിക്കാനോ സുരക്ഷാക്രമീകരണങ്ങളേര്‍പ്പെടുത്താനോ കഴിയാത്തത് അപകടത്തിനിടയാക്കുന്നു. വനത്തിന് സമീപത്തെ പുഴയുടെ സ്വഭാവമറിയാത്തവര്‍ അപകടത്തില്‍പ്പെടാന്‍ സാധ്യതയേറെയാണ്. കാട്ടില്‍ മഴപെയ്താല്‍ പെട്ടെന്ന് പുഴയില്‍ വെള്ളമുയരും. പാറയിലെ വഴുക്കലില്‍ കാല്‍ വഴുതി ഒഴുക്കില്‍പ്പെടുന്നതും സ്വാഭാവികം.
മുക്കം: അരിപ്പാറ വെള്ളച്ചാട്ടത്തില്‍ മരണപ്പെട്ട ചേന്ദമംഗല്ലൂര്‍ സ്വദേശി ഹംദാന്‍ടെ മൃതദേഹം കണ്‌ടെടുക്കാന്‍ സഹായിച്ച പുല്‍പ്പറമ്പിലെ ധീര യുവാക്കളെ മുക്കം പൌരാവലി സ്വീകരണം നല്‍കി.
ചേന്ദമംഗല്ലൂര്‍: വെസ്റ്റ് ചേന്ദമംഗല്ലൂര്‍ നജാത്തുല്‍ ഈമാന്‍ സുന്നി, പുല്‍പ്പറമ്പ് സിറാജുല്‍ ഹുദാ മദ്രസകളില്‍ 5,7 ക്ലാസുകളില്‍ പൊതുപരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് ഖത്തര്‍ ഇസ്‌ലാഹിയാ അസോസിയേഷന്‍ ഏര്‍പ്പെടു ത്തിയ സര്‍ട്ടിഫിക്കറ്റും അവാര്‍ഡും വിതരണം ചെയ്തു.