Get Updated With Iruvazhinji News“Refresh Your News Blog (Press F5) for Fresh News”
Not Just News, Interactive News“ വാര്‍ത്തകള്‍, പ്രതികരണങ്ങള്‍, വിശകലനങ്ങള്‍ ”
മുക്കം: മുക്കത്തും സമീപപ്രദേശങ്ങളിലും പണിമുടക്ക് ബന്ദായി മാറി. അങ്ങാടികളില്‍ അപൂര്‍വം കടകള്‍മാത്രമാണ് തുറന്നത്. ഇരുചക്രവാഹനങ്ങളും സ്വകാര്യവാഹനങ്ങളും ധാരാളമായി ഓടുന്നുണ്ടായിരുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും അടഞ്ഞുകിടന്നു. പണിമുടക്ക് സമാധാനപരമായിരുന്നു.
ദേശീയഗാനത്തെ തെറ്റായി പ്രസിദ്ധീകരിച്ച കാരശ്ശേരി പഞ്ചായത്തിന്റെ നടപടിക്കെതിരെ യു.ഡി.എഫ്. കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി
പെരുന്നാള്‍ തിരക്കിന്റെ സമയത്ത് വൈദ്യുതി മുടങ്ങുന്നത് കച്ചവടക്കാരടക്കമുള്ളവര്‍ക്ക് കടുത്ത ദ്രോഹമായി. തിങ്കളാഴ്ച പകല്‍ മുഴുവന്‍ മുക്കം അങ്ങാടിയിലെ മിക്കവാറും ഭാഗത്ത് വൈദ്യുതിബന്ധം നിലച്ചു.
ചെറുവാടി: സ്വാതന്ത്ര്യസമരത്തിന്റെ മറയാത്ത ചരിത്രസ്മാരകമാണ് ചെറുവാടി പുതിയോത്ത് ജുമാമസ്ജിദ്. വെള്ളപ്പട്ടാളവുമായി ഏറ്റുമുട്ടി 64 പേര്‍ രക്തസാക്ഷികളായ മഹദ് ചരിത്രം. 1921ലെ മാപ്പിള ലഹള കാലഘട്ടം. റബീഉല്‍ അവ്വല്‍ 11 നാണ് ചെറുവാടി പള്ളിമുറ്റത്ത് വെള്ളപ്പട്ടാളവും അന്നത്തെ അംശം അധികാരിയായിരുന്ന ഉണ്ണിമൊയ്തീന്‍കുട്ടി അധികാരിയുടെ നേതൃത്വത്തില്‍ മാപ്പിളമാരും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടം നടന്നത്.
കാരശ്ശേരി: കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി പഞ്ചായത്തിലെ വിദ്യാര്‍ഥികള്‍ക്കായി അച്ചടിച്ചിറക്കിയ സ്‌കൂള്‍ഡയറിയില്‍ ദേശീയഗാനത്തിലെ തെറ്റുകള്‍ തിരുത്തി വിതരണംചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മുക്കം മുഹമ്മദ് അറിയിച്ചു.
മുക്കം: മുക്കം അങ്ങാടിയില്‍ ഓട്ടോറിക്ഷകള്‍ക്ക് നിലവിലുള്ള എ.ബി.സി. സംവിധാനം തുടരണമെന്ന് മോട്ടോര്‍ എന്‍ജിനീയറിങ് വര്‍ക്കേഴ്‌സ് യൂണിയന്‍ സി.ഐ.ടി.യു. മുക്കം സെക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.